പൗരത്വ ഭേദഗതി നിയമം: ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ സമരം തുടരുന്നു

single-img
25 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയിലെ സമരം തുടരുന്നു. വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന സമരം ഇന്ന് 15ാം ദിവസം പിന്നിടുകയാണ്. സര്‍വകലാശാലയ്ക്കു മുന്നില്‍ ഇന്നും പ്രതിഷേധം തുടരും. നിരോധനാജ്ഞ ലംഘിച്ച് ഇന്നലെ വിദ്യാര്‍ഥികള്‍ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ മണ്ഡി ഹൗസ് പരിസരത്ത് പൊലീസ് നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച്‌ നൂറുകണിക്കിന് പ്രതിഷേധക്കാര്‍ മണ്ഡി ഹൗസില്‍ ഒത്തുകൂടി. ജെഎന്‍യു, ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളും ഭീം ആര്‍മി, സ്വരാജ് അഭിയാന്‍ പ്രവര്‍ത്തകരും എത്തിയിരുന്നു.