രാഹുലിനെയും പ്രിയങ്കയെയും ജീവനുള്ള പെട്രോള്‍ ബോംബുകളെന്ന് വിശേഷിപ്പിച്ച് ബിജെപി മന്ത്രി

single-img
25 December 2019

ഡല്‍ഹി: കോണ്ഡഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കഗാന്ധിയെയും അവഹേളിക്കുന്ന പ്രസ്താവനയുമായി ബിജെപി മന്ത്രി. ഹരിയാന ആഭ്യന്തരമന്ത്രിയായ അനില്‍ വിജാണ് ഇരുവരെയും അപമാനിച്ച് പ്രസ്താവന ഇറക്കിയത്. ട്വീറ്ററിലൂടെയായി രുന്നു പരിഹാസം.

രാഹുലും പ്രിയങ്കയും ജീവനുള്ള പെട്രോള്‍ ബോംബുകളാണെന്നാ യിരുന്നു ട്വീറ്റ്. ”പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സൂക്ഷിക്കുക. അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. എവിടെയൊക്കെ അവര്‍ പോകുന്നുണ്ടോ അവിടെയെല്ലാം അവര്‍ തീപിടിപ്പിക്കുകയും പൊതുമുതലുകള്‍ നാശിപ്പിക്കുകയും ചെയ്യും” അനില്‍ വിജ് ട്വിറ്ററില്‍ കുറിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരമാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്നത്. ഇതിനിടെയാണ് നേതാക്കളെ വ്യക്തിപരമായി അവഹേളിച്ച്‌ ബിജെപി പ്രതിരോധം തീര്‍ക്കുന്നത്.