എന്‍ആര്‍സിയില്‍ നിലപാട് മാറ്റി അമിത്ഷാ;ജനസംഖ്യാ രജിസ്ട്രറില്‍ കേരളം തീരുമാനം പുന:പരിശോധിക്കാനും നിര്‍ദേശം

single-img
24 December 2019

ദില്ലി: ദേശീയപൗരത്വ രജിസ്ട്രര്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം നിലപാട് മാറ്റിയത്.പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് ശരി. ലോക്‌സഭയിലോ കേന്ദ്രമന്ത്രിസഭയിലോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. പൗരത്വരജിസ്ട്രറും ജനസംഖ്യാ രജിസ്ട്രരും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്‍ആര്‍സിയില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെടും. എന്നാല്‍ ജനസംഖ്യാ രജിസ്ട്രറില്‍ അതിന്റെ ആവശ്യമില്ലെന്നും അമിത്ഷാ പറഞ്ഞു.

എന്‍പിആറുമായി സഹകരിക്കില്ലെന്ന നിലപാട് ആളുകള്‍ മാറ്റണം. ഇത്തരം കാര്യങ്ങളഅ# രാഷ്ട്രീയപരമായി കാണരുതെന്നും അദേഹം വ്യക്തമാക്കി. കേരളവും പശ്ചിമബംഗാളും പൗരത്വഭേദഗതി നടപ്പാക്കില്ലെന്ന് നിലപാട് പുന:പരിശോധിക്കണമെന്നും അമിത്ഷാ പറഞ്ഞു.