പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ പ്രതിഷേധം

single-img
24 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യക്ക്‌ അകത്തുമാത്രമല്ല പുറത്തുംപ്രതിഷേധം ആളിപ്പടരുകയാണ്‌. നിരവധി ഇന്ത്യക്കാരാണ്‌ വിദേശ രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്‌.
വാഷിങ്‌ടണില്‍ ഒരു ഡസനില്‍പ്പരം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിക്ക്‌ മുന്നില്‍ പ്രതിഷേധം നടത്തി.


ഇന്ത്യയുടെ ഐക്യം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടു. സിഎഎയും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നും
പ്രതിഷേധക്കാര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയം ഇന്ത്യന്‍ എംബസിക്ക്‌ കൈമാറി.

ഫിന്‍ലന്‍ഡിലും ഓസ്‌ട്രേലിയയിലും കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ സമാന പ്രകടനങ്ങള്‍ നടത്തി. ഹെല്‍സിങ്കി റെയില്‍വേസ്‌റ്റേഷന്‌ മുന്നില്‍ പ്രതിഷേധിച്ചവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. ഫിന്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഇന്ത്യന്‍ വിദ്യാര്‍ഥികളും പ്രൊഫഷണലുകളും എത്തിയിരുന്നു.

ഓസ്‌ട്രേലിയയില്‍ മെല്‍ബണിലെ ഫെഡറേഷന്‍ ചത്വരത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു.