ഞങ്ങള്‍ ഷൂ നക്കിയവരുടെ പിന്‍മുറക്കാരല്ല; എന്‍ഫോഴ്സ്മെന്റിനെ കാണിച്ച് ഭീഷണിപ്പെടുത്തരുതെന്ന് മുഹമ്മദ് റിയാസ്

single-img
24 December 2019

കേന്ദ്ര സർക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കേരളത്തിലെ കലാ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരെ ഭീഷണിപ്പെടുത്തിയ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടേയും സിനിമാക്കാര്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റേയും പ്രസ്താവനയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ നേതാവ് പിഎ മുഹമ്മദ് റിയാസ്.

ഞങ്ങൾ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിൻമുറക്കാരല്ല, തൂക്കുമരത്തിൽ കയറുമ്പോൾ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിൻമുറക്കാരാണ് എന്ന് മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. എൻഫോഴ്സ്മെന്റിനെയും, സിബിഐ യെയും, പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും
കാണിച്ച് എതിർ ശബ്ദത്തെ അടിച്ചമർത്താമെന്ന് ഭീഷണിപ്പെടുത്തുന്ന “അൽപ്പൻമാരെ” എന്നായിരുന്നു അദ്ദേഹത്തിന്റെ സംബോധന.

എൻഫോഴ്സ്മെന്റിനെയും,സിബിഐ യെയും,പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിർ ശബ്ദത്തെ അടിച്ചമർത്താമെന്ന്…

Posted by P A Muhammad Riyas on Tuesday, December 24, 2019