ജാദവ്പുര്‍ സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ പൗരത്വ നിയമം കീറിയെറിഞ്ഞ് ഗോള്‍ഡ്‌മെഡലിസ്റ്റ്

single-img
24 December 2019

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ഗവർണർക്ക് മുന്നിൽ പ്രതിഷേധിച്ച് ഗോള്‍ഡ് മെഡലിസ്റ്റ്. ചടങ്ങിൽ മുദ്രാവാക്യം വിളിക്കുകയും വേദിയിലെത്തിയ ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയ ശേഷം കയ്യിലിരുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പെടുത്ത് വേദിയെ കാണിച്ച ശേഷം കീറിയെറിയുകയും ചെയ്ത ശേഷം ഗോള്‍ഡ് മെഡലിസ്റ്റായ ദേബ്‌സ്മിത ചൗധരി വേദി വിടുകയായിരുന്നു.

ചാൻസലറായ പശ്ചിമ ബംഗാൾ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറായിരുന്നു ബിരുദദാനം നിര്‍വഹിച്ചിരുന്നത്. സർവകലാശാലയിലേക്ക് പങ്കെടുക്കാനെത്തിയ ഗവര്‍ണറുടെ കാര്‍ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് ക്യാംപസിലേക്ക് കയറിയ ഗവര്‍ണര്‍ക്കുനേരെ ഗോ ബാക്ക് വിളികളും നോ എന്‍ആര്‍സി നോ സിഎഎ എന്നീ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.