ഇന്ത്യയില്‍ കടുത്ത സാമ്പകത്തിക പ്രതിസന്ധിയെന്ന്‌ ഐഎംഎഫ്‌

single-img
24 December 2019

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്‌ ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്‌. നിക്ഷേപത്തിലെയും ഉപഭോഗത്തിലെയും ഇടിവാണ്‌ പ്രതിസന്ധിക്ക്‌ കാരണം. അടിയന്തര നടപടി വേണമെന്നും ഐഎംഎഫ്‌ പറഞ്ഞു. സാമ്പത്തിക നയങ്ങളില്‍ ഇന്ത്യക്ക്‌ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഇന്ത്യയിലെ ഐഎംഫ്‌ പ്രതിനിധി അഭിപ്രായപ്പെട്ടു.

രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യതയില്ലെന്ന്‌ കേന്ദ്ര ധനമന്ത്രിയടക്ക മുള്ളവര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ്‌ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഐഎംഎഫിന്റെ പ്രസ്‌താവന. ഈ സ്ഥിതിയില്‍ നിന്നുമുള്ള തിരിച്ചുവരവ്‌ എളുപ്പമാകില്ലെന്നും മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.