രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും സെക്സില്‍ പൊരുത്തം മതി; ദാമ്പത്യ ജീവിതത്തെ സംബന്ധിച്ച് ഇന്ത്യക്കാര്‍; സര്‍വ്വേ റിപ്പോര്‍ട്ട്

single-img
24 December 2019

സന്തോഷകരമായ ദാമ്പത്യജീവിത്തിനായി സെക്സില്‍ മതി പൊരുത്തം എന്നാണ് ഇന്ത്യക്കാരുടെ അഭിപ്രായം എന്ന് സർവ്വേ റിപ്പോർട്ട്. രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും സെക്സില്‍ പൊരുത്തം ഉണ്ടായാല്‍ മതി ജീവിതം സന്തോഷമാകാൻ എന്നാണ് ഭൂരിപക്ഷം പറയുന്നത്. ‘OkCupid’ എന്ന് പേരുള്ള ഡേറ്റിങ് ആപ്പാണ് ഈ സര്‍വ്വേയ്ക്ക് പിന്നില്‍.

ജീവിത പൊരുത്തം ഉണ്ടാകാൻ നല്ല രീതിയിലുളള ലൈംഗിക ബന്ധം മാത്രം ഉണ്ടായാല്‍ മതി എന്നാണ് 86 ശതമാനം പുരുഷന്മാരും 75 ശതമാനം സ്ത്രീകളും അവകാശപ്പെടുന്നത്. രാഷ്ട്രീയ കാര്യങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ദമ്പതികള്‍ ചര്‍ച്ച ചെയ്യുന്നത് എന്നും ഇവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ട് ചെയ്യുന്നതിന് പ്രാധാന്യം ഉണ്ടെന്നാണ് 78 ശതമാനം പുരുഷന്മാരും 75 ശതമാനം സ്ത്രീകളും പറയുന്നത്.