ഗുജറാത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ശാലയെ കൊച്ചി കപ്പല്‍ശാല ഏറ്റെടുക്കുന്നു

single-img
24 December 2019

ബ്രിട്ടീഷ് ഉടമസ്ഥതതയിൽ ആരംഭിക്കുകയും ഇപ്പോൾ ഗുജറാത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായ അൽകോക് ആഷ്ഡൗണിനെ കൊച്ചി കപ്പല്‍ശാല ഏറ്റെടുക്കും. ഇപ്പോൾ പ്രവർത്തിക്കാത്ത ഈ കപ്പൽ ശാലയെ കൊച്ചി ഏറ്റെടുക്കുന്നതായി കേന്ദ്രമന്ത്രി മൻസൂക് മാണ്ഡവ്യയാണ് അറിയിച്ചത്.

ഇതിനെ സംബന്ധിച്ച് പക്ഷെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ബ്രിട്ടീഷ് ഉടമസ്ഥതതയിൽ നിന്നും 1975 ൽ കേന്ദ്ര സർക്കാർ ഇതേറ്റെടുക്കുകയായിരുന്നു. പിന്നീട് 1994 ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാർ ഇതിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു.

നിലവിൽ ഗുജറാത്തിലെ ഭാവ്‌നഗറിലും ചാഞ്ചിലുമായി കമ്പനിക്ക് പ്രവർത്തനം നിലച്ച രണ്ട് കപ്പൽ നിർമ്മാണ യാർഡുകളുണ്ട്. അതേസമയം കൊൽക്കത്ത, മുംബൈ, ആൻറമാൻ എന്നിവിടങ്ങളിലേക്ക് ഇതിനോടകം കൊച്ചി കപ്പൽശാല പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്ത് ഇന്ദിര ഡോക്‌യാർഡ്, ആന്റമാനിലെ പോർട്ട് ബ്ലെയറിൽ ഷിപ്പ് റിപ്പയർ യാർഡും കൊച്ചി കപ്പൽശാലയുടെ ഉടമസ്ഥതയിലാണ്.