പൗരത്വഭേദഗതി സമരങ്ങള്‍ ; മംഗളുരുവിലെ മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

single-img
24 December 2019
An Indian protester shouts slogans near fire set on a road during a protest against the Citizenship Amendment Bill (CAB) in Gauhati, India, Wednesday, Dec. 11, 2019. Protesters burned tires and blocked highways and rail tracks in India’s remote northeast for a second day Wednesday as the upper house of Parliament began debating legislation that would grant citizenship to persecuted Hindus and other religious minorities from Pakistan, Bangladesh and Afghanistan. (AP Photo/Anupam Nath)

പൗരത്വഭേദഗതിക്ക് എതിരായി സമരങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം കൈമാറിയത്.

രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് വിദ്യാര്‍ത്ഥഇകളാണ്. ദില്ലിയിലും ബംഗളുരുവിലും മംഗളുരുവിലുമൊക്കെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അതിശക്തമായ സമരങ്ങളാണ് നടന്നത്. മലയാളി വിദ്യാര്‍ത്ഥികള്‍ സമരങ്ങളുടെ മുന്‍നിരയിലുണ്ടെന്നും ഇവരെ പ്രത്യേകം നിരീക്ഷിക്കണമെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം.