പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കെതിരായ അക്രമത്തേയും അക്രമങ്ങള്‍ കാണിക്കുന്നവരേയും എതിര്‍ക്കണം: ജ്വാല ഗുട്ട

single-img
24 December 2019

കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ച് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട.
രാജ്യത്തിന്റെ കായികതാരങ്ങളായ നമ്മള്‍ഇതുപോലുള്ള അക്രമങ്ങളെ എതിര്‍ക്കാന്‍ തയ്യാറാകണം എന്നാണ് ജ്വാല ഗുട്ട പ്രതികരിച്ചത്.

ജ്വാല തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. ‘രാജ്യത്തിന്റെ കായികതാരങ്ങളായ നമ്മള്‍ ഇത്തരം അക്രമങ്ങളെ എതിര്‍ക്കാന്‍ തയ്യാറാകണം. ജനങ്ങള്‍ക്കെതിരെയുള്ള അക്രമത്തേയും അക്രമങ്ങള്‍ കാണിക്കുന്നവരേയും എതിര്‍ക്കണം. ഇന്ത്യയ്ക്കും ലോകത്തിനും മുന്നില്‍ കായികതാരങ്ങള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാണെന്ന കാര്യം മറക്കരുത്’ ജ്വാല പറയുന്നു.