അട്ടപ്പാടിയിൽ ഫോറസ്റ്റ് ജീപ്പ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു; റെയ്ഞ്ച് ഓഫിസറുടെ നില ഗുരുതരം

single-img
24 December 2019

പാലക്കാട് അട്ടപ്പാടിക്ക് സമീപം ചെമ്മണൂരിൽ ഫോറസ്റ്റ് ജീപ്പ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മറിഞ്ഞ ജീപ്പ് പൂര്‍ണമായും നദിയില്‍ മുങ്ങിപ്പോയി. ജീപ്പിലുണ്ടായിരുന്ന ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഷർമിള, ഡ്രൈവർ ഉബൈദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഉടൻതന്നെ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ റെയ്ഞ്ച് ഓഫിസറിന്റെ നില അതീവ ഗുരുതരമാണ്. നിലവിൽ ഇവർ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഉള്ളത്. ചെറിയ രീതിയിൽ പൾസ് ഉണ്ടെങ്കിലും കണ്ണുകൾ പോലും ചലിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.