മക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം, അതില്‍ സന്തോഷിക്കണം; കങ്കണ റണാവത്ത്‌

single-img
24 December 2019

വീണ്ടും വിവാദ പരാമര്‍ശവുമായി ബോളിവുഡ്‌ നടി കങ്കണ റണാവത്ത്‌. ലൈംഗികതയെ കുറിച്ചുള്ള തന്റെ കാഴ്‌ചപ്പാടുകള്‍ തുറന്നു പറഞ്ഞാണ്‌ താരം ഇത്തവണ കുരുക്കിലായത്‌. ഡല്‍ഹിയില്‍ ടിവി ചാനലുകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം വിവാദ പരാമര്‍ശം നടത്തിയത്.


ഉത്തരവാദിത്വ ബോധത്തോടെ മക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും, മക്കള്‍ക്ക് ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാകുന്നതില്‍ സന്തോഷിക്കണം എന്നും താരം തുറന്ന് പറഞ്ഞു. ഒരു വ്യക്തിക്ക് അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം വേണമെന്ന് കങ്കണ അഭിപ്രായപ്പെട്ടു.

തന്റെ ജീവിതത്തിലെ പ്രണയങ്ങളെ കുറിച്ചും കങ്കണ വെളിപ്പെടുത്തി. ആദ്യം പഠിപ്പിച്ച അധ്യാപകനോടും പിന്നീട്‌ കൂട്ടുകാരിയുടെ സുഹൃത്തിനോടും പ്രണയമുണ്ടായിരുന്നതായി താരം പറഞ്ഞു.ഏതായാലും കങ്കണയുടെ പ്രസ്‌താവനയ്‌ക്കെതിരെ നിരവധിപ്പേരാണ്‌ രംഗത്തു വന്നിരിക്കുന്നത്‌.പ്രസ്‌താവന
പിന്‍വലിക്കണമെന്ന്‌ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്‌.