പൗരത്വ നിയമ പ്രശ്നത്തിൽ ഇടത് മുന്നണിയുമായി ചേർന്നുള്ള സമരത്തെ എന്തുകൊണ്ട് പിൻതുണച്ചു; വിഡി സതീശന്‍ പറയുന്നു

single-img
23 December 2019

കേന്ദ്രസർക്കാരിനെതിരെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് കേരളത്തിൽ സിപിഎമ്മുമായി യോജിച്ച് സമരം ചെയ്ത നടപടിയെ വിമര്‍ശിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് മറുപടിയുമായി വി ഡി സതീശന്‍ എംഎല്‍എ. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സതീശന്‍ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.

ഇത്തരത്തിൽ സിപിഎമ്മുമായി യോജിച്ച് സമരം നടത്തിയത് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കൾ ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

ഒരു ഗൗരവമായ ദേശീയ പ്രശ്നത്തിൽ കോൺഗ്രസുകാർ എന്ത് നിലപാടെടുക്കണമെന്നതിന്റെ ഉത്തമമായ ഉദാഹരണമാണ് കോൺഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി എടുക്കുന്ന നടപടികൾ. ഉമ്മൻ ചാണ്ടി സാറിനെ ഞാൻ അഭിനന്ദിക്കുന്നു. കാരണം അദ്ദേഹം എടുത്ത നിലപാടിൽ ഉറച്ചു നിന്നു എന്നും സതീശൻ പറയുന്നു.

പൗരത്വ നിയമ പ്രശ്നത്തിൽ എൽ ഡി എഫും ആയി ചേർന്നുള്ള സമരത്തെ ഞാൻ എന്തു കൊണ്ട് പിൻതുണച്ചു?1. പൗരത്വ നിയമവും എൻആർസിയും…

Posted by V D Satheesan on Monday, December 23, 2019