കാര്യങ്ങള്‍ ശരിയായ രീതിയിലല്ല, അത് ശരിയാക്കുന്നതിനുവേണ്ടിയാണ് പ്രതിഷേധം: ഷെയ്ന്‍ നിഗം

single-img
23 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലെ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലോങ് മാര്‍ച്ച് ഇന്ന് വൈകുന്നേരം കൊച്ചിയിൽ നടന്നു. ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യമായിരുന്നു മാർച്ചിൽ ഉയർത്തിയത്. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിന്ന് തുടങ്ങിയ പ്രതിഷേധമാര്‍ച്ച് ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിച്ചത്. എങ്ങനെയൊക്കെ തരത്തില്‍ പ്രതിഷേധിക്കാമോ, അങ്ങനെയെല്ലാം പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും പൗരത്വ നിയമ ഭേദഗതി ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണ് എന്നാണ് ആഷിഖ് അബു പറഞ്ഞത്.

അതേസമയം, കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുമ്പോട്ടു പോകുന്നതെന്നും അത് ശരിയാക്കുന്നതിനുവേണ്ടിയാണ് പ്രതിഷേധമെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. കേന്ദ്ര നിയമത്തിനെതിരായ പ്രതിഷേധ റാലിയിൽ മലയാള സിനിമ താരങ്ങളായ ഷെയ്ന്‍ നിഗം, മണികണ്ഠന്‍, സംവിധായകരായ കമല്‍, ആഷിക് അബു, ഗീതു മോഹന്‍ദാസ്, നടിമാരായ നിമിഷാ സജയന്‍, റീമാ കല്ലിങ്കല്‍, എഴുത്തുകാരായ ഉണ്ണി ആര്‍, എന്‍ എസ് മാധവന്‍, സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, ഗായികമാരായ രഞ്ജിനി ഹരിദാസ്, രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷകരന്‍, സംവിധായിക അര്‍ച്ചന പദ്മിനി, ഛായാഗ്രഹകന്‍ വേണു തുടങ്ങിയവര്‍ പങ്കെടുത്തു.