ഖഷോഗിയുടെ കൊലയാളികളില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ മൂന്ന് പേര്‍ക്ക് ജീവപര്യന്തം

single-img
23 December 2019

ജിദ്ദ: സൗദി അറേബ്യാ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയ്ക്കും കോടതി ഉത്തരവിട്ടു. സൗദി അറേബ്യാ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ന്യൂയോര്‍ക്ക് കോളമിസ്റ്റായിരുന്ന ഖഷോഗി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായിരുന്നു.

ഇതാണ് അദേഹത്തിന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് സൗദിയുടെ ഉദ്യോഗസ്ഥര്‍ അദേഹത്തെ കൊലചെയ്തത്. സൗദിയില്‍ മുന്‍ഭരണകൂടത്തിന്റെ പ്രധാന ഉപദേശകരില്‍ ഒരാളായിരുന്നു ഖഷോഗി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് അദേഹം ഭരണകൂടവുമായി അകന്നത്.