പോണ്ടിച്ചേരി സർവകാലാശാലയിൽ രാഷ്ട്രപതിയുടെ ബിരുദദാന ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്ക്കരിച്ചു

single-img
23 December 2019

പോണ്ടിച്ചേരി സർവകാലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് മൂന്ന് വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിലും, സർവകലാശാലകളിലെ പോലീസ് നടപടികളിലും പ്രതിഷേധിച്ചാണ് ഇവർ ചടങ്ങ് ബഹിഷ്കരിച്ചത്.

ഇലക്ട്രോണിക്സ് മീഡിയയിലെ ഒന്നാം റാങ്കുകാരി കാർത്തിക, പിഎച്ച്ഡി ജേതാക്കളായ അരുൺകുമാർ, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. ഈ വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയിരുന്നത്.

ശക്തമായ കേന്ദ്ര സേനയുടെ വലയത്തിലായിരുന്നു സര്‍വകലാശാല പരിസരം. ആകെയുണ്ടായിരുന്ന189 പേരിൽ തിരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങുകയായിരുന്നു.