പൗരത്വ നിയമഭേദഗതിക്കെതിരെ കലൂരില്‍ പീപ്പിള്‍സ് ലോംഗ് മാര്‍ച്ച്‌

single-img
23 December 2019

കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ആളിപ്പടരുന്നു. കലൂരില്‍ പീപ്പിള്‍സ് ലോംഗ് മാര്‍ച്ചിന് തുടക്കമായി.സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി നിരവധിപ്പേരാണ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയിരി ക്കുന്നത്. പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ ബഹിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കൊണ്ടാണ് ലോംഗ് മാര്‍ച്ച്.

കലൂര്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ മുമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വിവിധ മത, രാഷ്ട്രീയ വിശ്വാസങ്ങളിലുള്ള തൊഴിലാളികളും ലിംഗലൈംഗിക ന്യൂനപക്ഷങ്ങളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും കുട്ടികളും കലാ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും വ്യത്യസ്തതകളെ നിലനിര്‍ത്തി കൊണ്ട് തന്നെ, ഈ മുദ്രാവാക്യങ്ങളുമായി അണിചേരുകയായിരുന്നു.
സമാധാനപരവും ജനാധിപത്യപരവുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് നടക്കുകയും അവിടെ വച്ച് ഭരണഘടനയുടെ ഭാഗങ്ങള്‍ വായിച്ച് പ്രതിഷേധിക്കുകയുമാണ് ചെയ്യുക.