ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുഫലം ഇന്ന്; ആശങ്കയോടെ ബിജെപി

single-img
23 December 2019

റാഞ്ചി: ജാര്‍ഖണ്ഡിലെ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി ക്യാമ്പുകള്‍ ആശങ്കയിലാണ്. മഹാസഖ്യത്തിനും തെരഞ്ഞെടുപ്പുഫലം നിര്‍ണായകമാണ്.

81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പു നടന്നത് 42 സീറ്റാണ് കേവല ഭീരിപക്ഷത്തിനുവേണ്ടത്.എക്‌സിറ്റ് പോള്‍ പ്രവചനങ്ങളനുസരിച്ച് ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനാണ് മുന്‍തൂക്കം. ബി​ജെ​പി​യും സ​ഖ്യ​ക​ക്ഷി​യാ​യ എ​ജെ​എ​സ്‌​യു​വും വെ​വ്വേ​റെ​യാ​ണു മ​ത്സ​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്ന​ശേ​ഷം സ​ഖ്യ​മാ​കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ജെ​എ​സ്‌​യു. മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം സംസ്ഥാനത്ത് ശക്തമായത്.