ജാര്‍ഖണ്ഡ് : രാജ്യത്തെ സേവിക്കുന്നതിനായി മഹാസഖ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

single-img
23 December 2019

ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ മഹാസഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിജയിച്ച കോണ്‍ഗ്രസ് ജെഎംഎം ആര്‍ജെഡി സഖ്യത്തെ അഭിനന്ദിച്ച മോദി രാജ്യത്തെ സേവിക്കുന്നതിന് എല്ലാ ആശംസകള്‍ നേരുന്നതായും ട്വീറ്റ് ചെയ്‍തു.

ബിജെപിയെ കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിക്കാന്‍ അനുവദിച്ച ജനങ്ങള്‍ക്ക് നന്ദി. ഇനിയും ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും മോദി ട്വീറ്റിൽ എഴുതി. ഇപ്പോൾ രാജ്യമാകെ പുകയുന്ന പൗരത്വമടക്കമുള്ള വിഷയങ്ങള്‍ പ്രധാന പ്രചാരണ വിഷയമാക്കിയിട്ടും സംസ്ഥാനത്ത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.