ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കുമെന്ന് കോണ്‍ഗ്രസ്‌

single-img
23 December 2019

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. 40 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. ബി​ജെ​പി 30 സീ​റ്റു​ക​ളി​ലും മ​റ്റു​ള്ള​വ​ര്‍ പ​ത്തി​ട​ത്തു​മാ​ണ് മു​ന്നി​ലു​ള്ള​ത്. 81 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 41 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്.

ജാ​ര്‍​ഖ​ണ്ഡി​ല്‍ മു​ക്തി മോ​ര്‍​ച്ച(​ജെ​എം​എം) നേ​താ​വ് ഹേ​മ​ന്ത് സോ​റ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ജാ​ര്‍​ഖ​ണ്ഡി​ലേ​ത് പ്ര​തീ​ക്ഷി​ച്ച വി​ജ​യ​മാ​ണ്. പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം ജാ​ര്‍​ഖ​ണ്ഡ് ജ​ന​ത ത​ള്ളി. ബി​ജെ​പി​യു​ടെ ധ്രു​വീ​ക​ര​ണ രാ​ഷ്ട്രീ​യ​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണി​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

തൂ​ക്കു സ​ഭ​യാ​ണെ​ങ്കി​ല്‍ എ​ജെ​എ​സ്‌​യു, ജെ​വി​എം പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ബി​ജെ​പി ക​രു​നീ​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ചെ​റു​ക​ക്ഷി​ക​ളെ ബ​ന്ധ​പ്പെ​ടാ​ന്‍ കോ​ണ്‍​ഗ്ര​സ് നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്.