ഷിക്കാഗോയില്‍ വെടിവയ്പ്പ്; 13 പേര്‍ക്ക് പരിക്കേറ്റു

single-img
23 December 2019

ഷിക്കാഗോ: ഷിക്കാഗോയില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.എന്‍ഗള്‍വുഡ് മേഖലയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.

പാര്‍ട്ടിക്കിടെ നടന്ന തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.പലര്‍ക്കും ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.