ടെലിവിഷന്‍ അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

single-img
23 December 2019

ടെലിവിഷന്‍ അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തിരുവനന്തപുരത്തുള്ള വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ കുറവന്‍കോണത്തെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് ജാഗീ ജോണ്‍ താമസിച്ചിരുന്നത്.

സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണ കാരണത്തെ സംബന്ധിച്ച് ഫോറന്‍സിക് വിദഗ്ധരും ഫ്‌ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. മോഡലിംഗ് രംഗത്ത് വളരെ സജീവമായ ജാഗി ജോണ്‍, പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ് .