ജാര്‍ഖണ്ഡില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി വലിയൊരു സംഘത്തെ തന്നെ നിയോഗിച്ചിരുന്നു: കെസി വേണുഗോപാൽ

single-img
23 December 2019

ദില്ലി: ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് വിജയം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി അവിടെ വലിയൊരു സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യം ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കരുതുന്നത്.

ഏതെങ്കിലും സാഹചര്യത്തില്‍ കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ചെറുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താന്‍ ഹൈക്കമാന്റ് ജാര്‍ഖണ്ഡിലെ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹേമന്ദ് സോറന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. പൗരത്വഭേദഗതി കേന്ദ്രം തിരക്കിട്ട് നടപ്പാക്കിയത് തന്നെ ജാര്‍ഖണ്ഡ് മുമ്പില്‍കണ്ടാണ്. ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അമിത്ഷാ ,മോദിയുടെ നീക്കമായിരുന്നു ഇത്. എന്നിട്ടും അവര്‍ ഉദ്ദേശിച്ചത് പോലെയുള്ള ധ്രുവീകരണം നടന്നില്ല എന്നത് ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചകമാണെന്നും വേണുഗോപാല്‍ പറഞ്ഞു.