സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവ് പിടിയില്‍

single-img
22 December 2019

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. വൈക്കം പൊലീസാണ് തോട്ടകം സ്വദേശിയായ അക്ഷയ് ജിത്തിനെ പിടികൂടിയത്. ആളൊഴിഞ് സ്ഥലത്ത് വെച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. അപ്പോഴാണ് മറ്റ് വിവരങ്ങള്‍ പുറത്തെത്തിയത്. അക്ഷയ്ജിത്ത് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമായി.

ഇതേതുടര്‍ന്ന് പൊലീസ് യുവാവിന്റെ വീട്ടിലെത്തി പരിശോധന നടത്തി.150ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയില്‍ ഹാജരാക്കി.സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിക്കുന്ന നിരവധി റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. അക്ഷയ്ജിത്തിനെ ചോദ്യം ചെയ്താല്‍ കഞ്ചാവ് വില്‍പ്പനയിലെ മറ്റ് കണ്ണികളെ കൂടി കുടുക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.