ലൈംഗിക പീഡനക്കേസ്; ഉന്നാവില്‍ പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് സ്വയം തീകൊളുത്തിയ 23 കാരി മരിച്ചു

single-img
22 December 2019

കാണ്‍പൂര്‍: ഉന്നാവിലെ എസ് പി ഓഫീസിന് മുമ്പില്‍ സ്വയം തീകൊളുത്തിയ 23കാരി യുവതി മരിച്ചുലൈംഗിക പീഡനം സംബന്ധിച്ച് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുവതി ഈ മാസം 16ന് എസ്പി ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയത്. 70ശതമാനം പൊള്ളലേറ്റ യുവതി ലാലാ ലത്പത്‌റായ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

യുവതിയുടെ പരാതിയില്‍ അവദേശ് സിങ് എന്നയാള്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യം നേടി. ഇതേതുടര്‍ന്നാണ് യുവതി എസ്പി ഓഫീസിലേക്ക് ഓടി കയറിയ ശേഷം മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ ആശഉപത്രിയിലെത്തിച്ചിരുന്നു.