ആദിവാസി പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; കാമുകനും കൂട്ടുകാരും പിടിയില്‍

single-img
22 December 2019

പാലോട്: തിരുവനന്തപുരത്ത് ആദിവാസി പെണ്‍കുട്ടിയെ ലോഡ്ജു മുറിയില്‍ കൊണ്ടു പോയി പീഡനത്തിനിരയാക്കി.സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടി.പെരിങ്ങമ്മല ഒഴുകുപാറ നാലുസെന്റ് കോളനി മുബീന മന്‍സിലില്‍ മുഹസിന്‍, കൂട്ടുകാരായ മാര്‍ത്താണ്ഡം കളിയല്‍ കടയില്‍ പുത്തന്‍വീട്ടില്‍ അശോകന്‍, മാര്‍ത്താണ്ഡം തിരുവട്ടാര്‍ കണ്ണങ്കര വിളയില്‍ വീട്ടില്‍ വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. തെന്നൂരിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പാലോട് എസ്‌ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കഴിഞ്ഞ 17ാം തീയതിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച സൂചനയാണ് പൊലീസിനെ ലോഡ്ജിലെത്തിച്ചത്.ബംഗളൂരുവില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മുഹ്‌സിന്‍ കഴിഞ്ഞവര്‍ഷം അവിടെയെത്തി പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.