പൗരത്വനിയമഭേദഗതി; എന്‍ഡിഎയില്‍ ഭിന്നത

single-img
22 December 2019

ദില്ലി: പൗരത്വനിയമഭേദഗതിയില്‍ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത. ശിരോമണി അകാലിദളും ജെഡിയുവും നിലപാട് കടുപ്പിച്ചതോടെയാണ് എന്‍ഡിഎയില്‍ പ്രതിസന്ധി ഉടലെടുത്തത്. പൗരത്വം നല്‍കുന്നവരില്‍ മുസ്ലിങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഘടകകക്ഷികള്‍. പൗരത്വം നല്‍കുന്നവരില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പരിഗണിക്കുമ്പോള്‍ മുസ്ലിങ്ങളെ ഒഴിവാക്കാനാകില്ലെന്നാണ് ശിരോമണി അകാലിദള്‍ നിലപാട്.

എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കണം.അതാണ് ഗുരു സാഹിബിന്റെ ദര്‍ശനമെന്നും അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.എന്തുകൊണ്ടാണ് മുസ്ലിങ്ങളെ നിയമത്തില്‍ ഉല്‍പ്പെടുത്താത്തത്. പാകിസ്ഥാനിലെ അഹമ്മദിയ വിഭാഗം ഉള്‍പ്പെടെയുള്ള മുസ്ലിങ്ങളെ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തണം. അവരും മതത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം പൗരത്വരജിസ്ട്രര്‍ നടപ്പാക്കുന്നതില്‍ ഭിന്നത അറിയിച്ച് ജെഡിയു നേതൃത്വം രംഗത്തെത്തി. പ്രതിഷേധിക്കുന്നവരുടെ ആശങ്കകള്‍ പരിഗണിക്കണമെന്ന് നേതാക്കാള്‍ അവശ്യപ്പെട്ടു.