കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം അറിയിച്ചു; അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 5 ലക്ഷത്തില്‍ നിന്ന് 76,000 ആയി ചുരുങ്ങി

single-img
22 December 2019

മൂംബൈ: പൗരത്വ ഭേഗദതി നിയമം ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് പ്രതികരിച്ച ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌ സിന്റെ എണ്ണം ചുരുങ്ങുന്നു. കുറഞ്ഞ സമയത്തിനു ള്ളില്‍ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തിയതായി അനുരാഗ് തന്നെ വെളിപ്പെടുത്തുകയായിരുന്നു.

തങ്ങള്‍ അറിയാതെ തന്നെ അണ്‍ഫോളോ ചെയ്യപ്പെടുകയായി രുന്നുവെന്ന് വ്യക്തമാക്കി നിരവധി പേര്‍ ഇതോട് പ്രതികരിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇതേ ദുരനുഭവം തനിക്കും നേരിട്ടിട്ടുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തും വ്യക്തമാക്കി. 5.24 ലക്ഷം പേരാണ് അനുരാഗ് കശ്യപിനെ പിന്‍തുടര്‍ന്നിരുന്നത്. ഇപ്പോഴത് 76,000 ആയി. ട്വിറ്റര്‍ ഇന്ത്യ ബോധപൂര്‍വമായി ചെയ്തതാണിതെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കുന്നു. ട്വിറ്റര്‍ ഇന്ത്യയുടെ നടപടിക്കെതിരെ നിരവധി പേര്‍ സംവിധായകന് പിന്‍തുണയുമായി എത്തിയിട്ടുണ്ട്.