പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുന്നു; യുപിയില്‍ മരിച്ചത് 8 വയസുകാരന്‍ ഉള്‍പ്പെടെ 15 പേര്‍

single-img
22 December 2019

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുകയാണ്. ഉത്തര്‍ പ്രദേശിലാകട്ടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാണ്. സംഘര്‍ഷങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി ഇതില്‍ 8വയസുകാരനും ഉള്‍പ്പെടുന്നു.

ഇതുവരെ ആയിരത്തോളം പേരെ അറസ്റ്റുചെയ്തു. 15,000 ആളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. കരുതല്‍ നടപടിയെന്നനിലയില്‍ ശനിയാഴ്ച 600 പേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷമേഖല കളിലെല്ലാം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. എട്ടുജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് റദ്ദാക്കി. ഇതോടെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിലക്കുള്ള ജില്ലകളുടെ എണ്ണം 21 ആയി.

അതേസമയം പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെച്ചിട്ടില്ലെന്ന് യു.പി. പോലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. പ്രതിഷേധക്കാര്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് മരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.