ബാങ്ക് അക്കൗണ്ട് തുറക്കാന്‍ മതം നിര്‍ബന്ധം; വ്യാജപ്രചരണങ്ങളാണെന്ന് കേന്ദ്രധനകാര്യ സെക്രട്ടറി

single-img
22 December 2019

ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കെവൈസി ഫോറത്തില്‍ മതം രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമാക്കിയ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ കെവൈസി ഫോറത്തില്‍ മതം രേഖപ്പെടുത്തേണ്ട നിബന്ധന പാലിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രധനകാര്യ സെക്രട്ടറി രാജീവ് കുമാറാണ് രംഗത്തെത്തിയത്. അദേഹം ട്വീറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. തെറ്റിദ്ധാരണജനകമായ പ്രചരണങ്ങളില്‍ ആളുകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി.

ഫോറിന്‍ എക്‌സ്‌ചേഞ്ച് റഗുലേഷന്‍ ആക്ടിലെ ഭേദഗതി അനുസരിച്ച് ബാങ്കിലെ കെവൈസി പൂരിപ്പിച്ച് നല്‍കുമ്പോള്‍ മതം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാക്കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദേശ കുടിയേറ്റക്കാരില്‍ മുസ്ലിങ്ങള്‍ക്ക് ഒഴികെയുള്ള മതവിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു ഈ ‘മതം നിര്‍ബന്ധമാക്കല്‍’ .ഇത്തരം കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് അക്കൗണ്ട് തുറക്കാനും ആസ്തികള്‍ വാങ്ങാനും അനുമതി ലഭിച്ച സാഹചര്യത്തിലായിരുന്നു ആര്‍ബിഐ അനുമതിയോടെ നിയമഭേദഗതിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.