ക്രൈം ത്രില്ലര്‍ ആഞ്ചാം പാതിരായുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

single-img
22 December 2019

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറാണ് അഞ്ചാം പാതിരാ. പ്രേക്ഷരെ ആകാംക്ഷ ഭരിതരാക്കുന്ന ചിത്രത്തിന്‍രെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യൂട്യൂബ് ട്രെന്‍ഡിങില്‍ മൂന്നാമതാണ് ട്രെയിലറിപ്പോള്‍. ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മിഥുന്‍ മാനുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം കൂടിയാണിത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ജാഫര്‍ ഇടുക്കി, ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.