മുംബൈയില്‍ പതിമൂന്ന് നിലക്കെട്ടിടത്തിന് തീപിടിച്ചു; നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു,രക്ഷാപ്രവര്‍ത്തനം തുടങ്ങി

single-img
22 December 2019

മുംബൈ:പടിഞ്ഞാറന്‍ മുംബൈയില്‍ പതിമൂന്ന് നിലകളുള്ള കെട്ടിടത്തില്‍ അഗ്നിബാധ. ഇന്ന് രാത്രി 7.15നാണ് അപകടം. വില്ലേ പാര്‍ലേയിലെ ലാബ് ശ്രീവള്ളിയെന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഏഴ്,എട്ട് നിലകളിലാണ് തീപടര്‍ന്നത്. നിരവധിപേര്‍ ഈ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഗ്നിരക്ഷാസേനയുടെ പത്തില്‍പരം യൂനിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണക്കല്‍ ശ്രമങ്ങളും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്ന് അഗ്നിശമനസേനാ മേധാവികള്‍ അറിയിച്ചു.വിശദാംശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.