പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചെന്നൈ ഐഐടി

single-img
22 December 2019

ചെന്നൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപക മായി പ്രതിഷേധം പടരുകയാണ്.രാജ്യത്തെ വിവിധ സര്‍വകലാ ശാലകളിലേയും കലാലയങ്ങളിലേയും വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി സമരരംഗത്തുണ്ട്.പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സാധ്യമായ എല്ലാവഴികളും കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിക്കുന്നുണ്ട്.

കേന്ദ്ര ഇടപെടലിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ചെന്നൈ ഐഐടി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഐ.ഐ.ടി ഡീന്‍.

പ്രതിഷേധത്തെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയാണെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് ഡീന്‍ വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ട് ഡീന്‍വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ അയച്ചിട്ടുമുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഐ.ഐ.ടി ക്യാമ്ബസിനുള്ളില്‍ നടന്നിരുന്നു. പുറത്തുള്ള സമരങ്ങളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.