ഓസ്‌ട്രേലിയയില്‍ കാട്ടു തീപടരുന്നു; മരണസംഖ്യ 9 ആയി

single-img
22 December 2019

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നു.തെക്കന്‍ ഓസ്‌ട്രേലിയയിലെ മൂന്നു സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ തീ പടര്‍ന്നിരിക്കുന്നത്.സെപ്റ്റംബര്‍ മുതലുള്ള കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കാട്ടു തീയില്‍ പെട്ട് മരിച്ചത് 9 പേരാണ്. രക്ഷാപ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ കാ​ട് കാ​ട്ടു​തീ​യി​ല്‍ ക​ത്തി​ന​ശി​ച്ചു. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​ധി വെ​ട്ടി​ച്ചു​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ചൂ​ട് കൂ​ടി​യ​തും ശ​ക്ത​മാ​യ കാ​റ്റു​മാ​ണ് കാ​ട്ടു​തീ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് തു​ട​രു​ന്ന കാ​ട്ടു​തീ​യി​ല്‍ എ​ഴു​ന്നൂ​റി​ല​ധി​കം വീ​ടു​ക​ളാ​ണ് ന​ശി​ച്ച​ത്.