വലിയ പെരുന്നാൾ: തികച്ചും വിത്യസ്തമായ ആഖ്യാനശൈലി കൊണ്ട് അടയാളപ്പെടുത്താവുന്ന സിനിമ; റിവ്യൂ വായിക്കാം

single-img
21 December 2019

ചുറ്റും വിവാദങ്ങള്‍ നിറഞ്ഞപ്പോഴും ഷെയ്ന്‍ നിഗം നായകനായി എത്തിയ വലിയ പെരുന്നാൾ തികച്ചും വിത്യസ്തമായ ആഖ്യാനശൈലി കൊണ്ട് അടയാളപ്പെടുത്താവുന്ന ഒരു സിനിമ എന്നാ വിശേഷണം അര്‍ഹിക്കുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പാട്ടും ഡാന്‍സും ആക്ഷനും നിറച്ചൊരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ആണ് ഈ ചിത്രം എന്ന് നിസ്സംശയം പറയാം. നവാഗതനായ ഡിമൽ ‌ഡെന്നിസ് മികച്ച ഒരു സംവിധായകന്‍ എന്ന കസേര ഉറപ്പിക്കുകയാണ് ഇതിലൂടെ.

കാതുകളിലൂടെ/ മറ്റൊരാളിലൂടെ കേള്‍ക്കുമ്പോള്‍ വളരെ ചെറിയ കഥയായി അനുഭവപ്പെടാമെങ്കിലും ചിത്രം പറഞ്ഞു പോകുന്ന രീതിയും മേക്കിങ്ങും ഒക്കെ തന്നെ ഒരു സാധാരണ മലയാള ചിത്രത്തിൽ നിന്നും വിത്യസ്‍തമാണ്. പ്രധാന കഥാപാത്രങ്ങളായ അക്കറും പ്രണയിനി പൂജയും ഡാൻസ് ട്രൂപ് നടത്തുന്നവരാണ്.അതിനിടയില്‍ എത്തുന്ന ശിവകുമാർ ഒരു ടാക്സി തൊഴിലാളിയും.ഒരുദിവസം ആകസ്മികമായി ശിവകുമാറിന്റെ ടാക്സിയിൽ വച്ച് നടക്കുന്നൊരു സംഭവം കറങ്ങി തിരിഞ്ഞു അക്കറിന്റെയും കൂട്ടുകാരുടെയും നേർക്ക് വരുന്നതും.സ്വയരക്ഷക്കായി അവർ കുടുക്കിൽ നിന്നും എങ്ങിനെ ഊരുന്നു എന്നതുമാണ് വലിയപെരുന്നാൾ പറയുന്നത്.ഇതില്‍ അക്കർ ആയി ഷെയിൻ നിഗവും ശിവകുമാർ ആയി ജോജു ജോർജുമാണ് എത്തുന്നത്.

മലയാള സിനിമയിലെ ഭാഗ്യ ലൊക്കേഷനായ കൊച്ചിയും സുരേഷ് രാജന്‍ അണിയിച്ചൊരുക്കി തന്നെ പകര്‍ത്തിയിട്ടുണ്ട്. കണ്ണിനെ ഒട്ടും തന്നെ മടുപ്പിക്കാത്ത ക്യാമറ സഞ്ചാരം കൈയടി നേടുന്നതാണ്. അതേപോലെ തന്നെ സിനിമയിലെ സംഘടനം മായം കലരാതെ തന്നെ ഫ്രഷായിട്ടുണ്ട്.

എടുത്തു പറയേണ്ട പ്രത്യേകതകളാണ് സംഗീതവും ഷെയ്നിന്റെ നായിക ഹിമികയുടെ നൃത്ത ചുവടുകളും . വളരെയധികം പുതുമുഖങ്ങള്‍ ചിത്രത്തില്‍ വന്നു പോകുകയും കൂടെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. സ്വാഭാവികമായി അഭിനയിക്കുന്ന ഷെയിൻ നിഗവും മികച്ച പ്രകടനങ്ങൾ തുടരുന്ന ജോജു ജോർജും പൂജയായി വരുന്ന ഹിമിക ബോസും ഒരുകൂട്ടം നല്ല അഭിനേതാക്കളും കൂടി ഒന്നിക്കുമ്പോൾ യാതൊരു വിധത്തിലും ബോറടിക്കാതെ ഒരു അടിപൊളി എന്റെർറ്റൈനെർ എന്നാ നിലയിലേക്ക് വലിയപെരുന്നാൾ മാറുന്നു.

സൗബിൻ ഷാഹിര്‍ ജയിംസ് ഏലിയ, ക്യാപ്റ്റൻ രാജു, അതുൽ കുൽക്കർണി, സുധീർ കരമന, ധർമ്മജൻ ബോൾഗാട്ടി, അലൻസിയർ, വിനായകൻ തുടങ്ങിയവരും തങ്ങളുടേതായ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കുന്നതില്‍ മത്സരം കാഴ്ചവെച്ചപ്പോള്‍ അതിന്റെ ഫലം കിട്ടുന്നത് പ്രേക്ഷകനാണ്.