സോണിയ ഗാന്ധി തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു; നിർമല സീതാരാമൻ

single-img
21 December 2019

പൗരത്വ ഭേഗഗതി നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിച്ച് കോന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ വിഷയത്തിൽ സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍പറഞ്ഞു. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം, ടിഎംസി തുടങ്ങിയ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തെ എന്‍ആര്‍സിയുമായി ബന്ധിപ്പിച്ച്‌ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

അ​തേ​സ​മ​യം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അവഗണിക്കുക യാണെന്ന് സോ​ണി​യ ഗാ​ന്ധി ആ​രോ​പി​ച്ചു. വേ​റി​ട്ട ശ​ബ്ദ​ങ്ങ​ളെ ബി​ജെ​പി അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ഇ​ത് സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സോ​ണി​യ പറഞ്ഞു.