പൗരത്വഭേദഗതി; രാജ്‌കോട്ടില്‍ ജനുവരി 1 വരെ നിരോധനാജ്ഞ

single-img
21 December 2019

ഗുജറാത്ത്: പൗരത്വഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജനുവരി ഒന്നുവരെയാണ് സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാഭരണകൂടമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പൗരത്വഭേദഗതിക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് ഗുജറാത്തിന്റെ പല ജില്ലകളിലും നടക്കുന്നത്.

കഴിഞ്ഞ ദിവസം ബനസ്‌കാന്ത ജില്ലയില്‍ മാത്രം 3022 പേര്‍ക്ക് എതിരെ ഗുജറാത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.പ്രതിഷേധക്കാര്‍ക്ക് എതിരെ ക്രിമിനല്‍ ഗൂഡാലോചന, അക്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അഹമ്മദാബാദില്‍ പ്രതിഷേധം സംഘര്‍ഷമായി തിരിഞ്ഞ സാഹചര്യത്തില്‍ 59 ആളുകളെ പൊലീസ് തടവിലാക്കിയിരുന്നു.