മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞ; യുപിയിൽ കനത്ത ജാഗ്രത

single-img
21 December 2019

‌ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജബല്‍പൂരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. അതിനിടെ പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരും.

ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറു പേരാണ് മരിച്ചത്. സംസ്ഥാനത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ദില്ലിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്‌നൗവിലും മീററ്റിലും ബിജ്‌നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സര്‍വകലാശാല കള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.