കോണ്‍ഗ്രസ് തെരുവുകളിലില്ല; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍

single-img
21 December 2019

രാജ്യമാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകവേ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. രാജ്യത്തെവിടെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും പൗരത്വ ഭേദഗതിക്കെതിരെയുമുള്ള പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് തെരുവുകളിലില്ലെന്നാണ് പ്രശാന്ത് കിഷോര്‍ ആരോപിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘കോണ്‍ഗ്രസ് പാർട്ടി തെരുവുകളിലല്ല, സിഎഎ – എന്‍ആര്‍സിക്കെതിരായ ജനങ്ങളുടെ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ഇല്ലായിരുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിന് മുൻപ് കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെ പ്രശാന്ത് കിഷോര്‍ അഭിനന്ദിച്ചിരുന്നു.