മംഗളൂരുവിലെ പോലീസ് വെടിവെപ്പും മാധ്യമ പ്രവർത്തകരുടെ അറസ്റ്റും; അന്വേഷണം പ്രഖ്യാപിച്ചു

single-img
21 December 2019

കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പോലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു.സംസ്ഥാന മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പോലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേപോലെ തന്നെ ഇവിടെ നിന്നും മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കും.

നിലവിൽ മംഗളൂരുവിലെ കര്‍ഫ്യു ഇളവ് ചെയ്തു. ഇനി ഇവിടെ രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു. ശനിയാഴ്ച വൈകിട്ട് മൂന്ന് മുതൽ വൈകിട്ട് ആറ് മണി വരെ കര്‍ഫ്യു ഉണ്ടായിരിക്കില്ല. ഞായറാഴ്ച പകൽ സമയത്തും കര്‍ഫ്യു ഉണ്ടായിരിക്കില്ലെന്നാണ് തീരുമാനം.

മുഖ്യമന്ത്രി പങ്കെടുത്ത പൊലീസ് ഉന്നതരുടെ യോഗത്തിലാണ് തീരുമാനം. പക്ഷെ മംഗളൂരുവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കില്ല.