ശശി തരൂരിനെതിരെ മജിസ്‌ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറണ്ട്

single-img
21 December 2019

കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. തിരുവനന്തപുരം അഡീഷനല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്തകത്തില്‍ സ്ത്രീകളെ അപമാനിച്ചുവെന്ന ഹര്‍ജിയില്‍ നടപടിയെടുത്തത്. ഈ പുസ്തകത്തിലൂടെ നായര്‍ സമുദായത്തിലെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ജി . ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ശശി തരൂരിനെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു.

ഈ പുസ്തകത്തില്‍ വംശത്തിന്റെ നിലനില്‍പ്പിനായി പാണ്ഡുവും കുന്തിയും നടത്തുന്ന സംഭാഷണങ്ങള്‍ക്കിടെയാണ് നായര്‍ സ്ത്രീകളെ പറ്റി വിശദീകരിക്കുന്നത്. തങ്ങളെ സ്വീകരിക്കാന്‍ ഭാര്യമാര്‍ തയ്യാറാണോ എന്ന ് നായര്‍ പുരുഷന്മാര്‍ മനസിലാക്കിയിരുന്നത് മുറിക്ക് പുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോയെന്ന് നോക്കിയിട്ടായിരുന്നു’ എന്നാണ് പുസ്തകത്തിലെ പരാമര്‍ശം. ഇത് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് ഹര്‍ജിക്കാരുടെ പരാതി.