പൌരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭം: യുപിയിൽ എട്ടുവയസുകാ‍രനടക്കം 11 പേർ കൊല്ലപ്പെട്ടു

single-img
21 December 2019

ലക്നൌ: ബിജെപി സർക്കാർ കൊണ്ടുവന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരായ ബഹുജനപ്രക്ഷോഭങ്ങളിൽ ഉത്തർ പ്രദേശിൽ ഇതുവരെ കൊല്ലപ്പെട്ടത് 11 പേരെന്ന് റിപ്പോർട്ട്. ഒരു എട്ടു വയസുകാരനും കൊല്ലപ്പെട്ടവരുടെ പട്ടികയിൽപ്പെടുന്നു.

വാരണാസിയിൽ പ്രക്ഷോഭകാരികളെ പൊലീസ് ഓടിച്ചപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് എട്ടുവയസുകാരൻ കൊല്ലപ്പെട്ടത്. മീററ്റ് ജില്ലയിൽ മാത്രം നാലുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. കാൺപൂർ, ഫിറോസാബാദ്, ബിജ്നോർ, സംഭാൽ എന്നിങ്ങനെ വിവിധയിടങ്ങളിലായി ആറുപേർ കൊല്ലപ്പെട്ടു.

എന്നാൽ പൊലീസ് വെടിവെയ്പ്പിലല്ല പ്രക്ഷോഭകർ കൊല്ലപ്പെട്ടതെന്നാണ് സംസ്ഥാന പൊലീസ് മേധാവി ഓം പ്രകാശ് സിങിന്റെ വാദം. സംസ്ഥാനത്തൊട്ടാകെ നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.