ഐഡി, ഫോണ്‍ നമ്പറുകള്‍ ഉൾപ്പെടെ 26.7 കോടി ആളുകളുടെ വിവരങ്ങള്‍ ചോർന്നു; അന്വേഷണം ആരംഭിച്ച് ഫേസ്ബുക്ക്

single-img
21 December 2019

ഉപഭോക്താക്കളായ 26.7 കോടിപ്പേരുടെ വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്കിന്‍റെ കൈയ്യില്‍ നിന്നും ചോര്‍ന്നതായി ആരോപണം. ഇത്രയധികം ആളുകൾ തങ്ങളുടെ ഫേസ്ബുക്കില്‍ നല്‍കിയ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റബേസ് കണ്ടെത്തിയാണ് ചോർച്ച നടന്നതായി സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കംപെയര്‍ടെക്കും, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ബോബ് ഡിന്‍ചെന്‍കോയും പറയുന്നത്.

വ്യക്തികളുടെ ഫേസ്ബുക്ക് യുസര്‍ ഐഡി, ഫോണ്‍ നമ്പറുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഡാറ്റബേസില്‍ ഉള്ളതെന്നും. വിയറ്റ്നാം കേന്ദ്രീകരിച്ചുള്ള സൈബര്‍ ക്രിമിനലുകള്‍ നടത്തിയ സ്ക്രാപിംഗ് വഴിയാണ് ഇത് ചോരാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ട്. പ്രത്യേക ഓട്ടോമാറ്റിക്ക് ബോട്ട്സ് വഴി അതിവേഗത്തില്‍ വലിയ അളവില്‍ വെബ് പേജുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന രീതിയാണ്സ്ക്രാപിംഗ്.

നിലവിൽ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ ഇപ്പോള്‍ തന്നെ എസ്എംഎസ് ക്യാംപെയിന്‍, സ്പാം ഇ-മെയില്‍ പരസ്യ ക്യാംപെയിന്‍ എന്നിവയ്ക്കെല്ലാം ഉപയോഗപ്പെടുത്തുന്നു എന്നാണ് കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നത്. വിവരങ്ങൾ ലീക്ക് ചെയ്യപ്പെട്ടതിൽ കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ അമേരിക്കയില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.അതേസമയം വിഷയത്തിൽ ഫേസ്ബുക്ക് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.