‘ക്ലാസിക് ബ്ലൂ’; 2020ന്‍റെ നിറം എന്താണെന്ന് പ്രഖ്യാപിച്ച് ഫാഷന്‍ ലോകം

single-img
21 December 2019

സമീപത്തെത്തിയ പുതുവർഷത്തെ വരവേൽക്കുന്നതിനൊപ്പം 2020ന്‍റെ നിറം എന്താണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫാഷന്‍ ലോകം. 2020 ന്റെ നിറമായി പാന്‍റോണ്‍ തെരഞ്ഞെടുത്തത് ക്ലാസിക് ബ്ലൂ നിറത്തെയാണ്. കഴിഞ്ഞ ആഴ്ചയിൽ പാന്റോൺ നിറം പ്രഖ്യാപിച്ചപ്പോൾ ചില വിമര്‍ശനങ്ങളും ഉണ്ടായി.

അതിന്റെ കാരണം 20 വർഷം മുമ്പ് മിലനിയം നിറമായി പാന്റോൺ കണ്ടെത്തിയതും നീലയായിരുന്നു. ഇത്തവണയും ഈ കാര്യത്തിൽ പുതുമയൊന്നും കണ്ടെത്താനായില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. മനുഷ്യർക്ക് വൈകാരികമായും മാനസികമായും നീല നിറം പ്രതിനിധീകരിക്കുന്നത് ശാന്തതയും ആശ്രയത്വവുമാണ് എന്നാണ് പാന്റോൺ എക്സിക്യൂട്ടിവ് ഡയറക്ടർ ലിയാട്രിസ് ഈസ്മാൻ പറയുന്നത്. സ്ത്രീ പുരുഷ വേര്‍തിരിവില്ലാത്ത, സീസണൽ വകഭേദങ്ങളില്ലാത്ത നിറമെന്നു കൂടി നീലയെ വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.