ബിജെപി സർക്കാർ പേനയും പേപ്പറും കാമറയും മൈക്കും ഇന്റർനെറ്റും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു: എംഎം മണി

single-img
20 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാൻ പോയ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണാടക പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം എം മണി. പേനയും, പേപ്പറും, ക്യാമറയും,മൈക്കും, ഇന്‍റർനെറ്റും ബിജെപി സർക്കാർ മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന പരിഹാസവുമായാണ് മണി രംഗത്തെത്തിയത്. എല്ലാവരും സൂക്ഷിക്കണമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം വൈകുന്നേരത്തോടെ മംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷം വിട്ടയച്ചു. ഇവരെ കർണാടക പോ ലീസ് വാനിൽ കയറ്റി കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ ഇറക്കിവിടുകയായിരുന്നു. ഇതോടൊപ്പം ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

സൂക്ഷിക്കുക! ബിജെപി സർക്കാർ പേനയും, പേപ്പറും, കാമറയും,മൈക്കും, ഇന്റർനെറ്റും മാരകായുധങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Posted by MM Mani on Friday, December 20, 2019