ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ പരീക്ഷിച്ചാല്‍ ഗോധ്ര കലാപങ്ങള്‍ പോലുള്ളവ സംഭവിക്കും: പ്രകോപനവുമായി ബിജെപി മന്ത്രി

single-img
20 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും അങ്ങിനെ സംഭവിച്ചാൽ ഗോധ്ര കലാപങ്ങള്‍ പോലുള്ളവ സംഭവിക്കുമെന്നും കര്‍ണാടക ബിജെപി നേതാവും ടൂറിസം, സാംസ്‌കാരിക മന്ത്രിയുമായ സി ടി രവി.

‘ഇവിടെ ഭൂരിപക്ഷത്തിനു ക്ഷമ നശിച്ചാല്‍ എന്താണു സംഭവിക്കുകയെന്നു നിങ്ങള്‍ മറന്നെങ്കില്‍, ഒരിക്കൽ പിറകോട്ടു നോക്കുന്നതു നന്നായിരിക്കും.ഇവിടെ ഗോധ്രയ്ക്കു ശേഷം എന്താണു സംഭവിച്ചതെന്നു നോക്കുക. അത് ആവർത്തിക്കാൻ ഭൂരിപക്ഷത്തിന് ഇപ്പോഴും കഴിയും. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്’, ചിക്കമംഗളൂരു എംഎല്‍എ കൂടിയായ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെപറഞ്ഞു.

എന്നാൽ പ്രക്ഷോഭം നേരിടാൻ കര്‍ണാടകത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ രംഗത്തെത്തി. എന്തിന്റെ അടിസ്ഥാനത്തിലാണ് മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ആഭ്യന്തര മന്ത്രിയും പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.