പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം;യെച്ചൂരിയും, ഡി രാജയും അറസ്റ്റില്‍

single-img
19 December 2019

പൗരത്വ നിയഭേദഗതിക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു.പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മോദി രാജാണ് പോലീസ് നടപ്പാക്കുന്നതെന്ന് യെച്ചൂരി അറസ്റ്റിന് ശേഷം പ്രതികരിച്ചു. നേരത്തെ രാമചന്ദ്ര ഗുഹയെയും യോഗേന്ദ്ര യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യപ്രവര്‍ത്ത കന്‍ ഉമര്‍ ഖാലിദ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവരു അറസ്റ്റിലായിട്ടുണ്ട്.