ഷെയിൻ നിഗം നായകനായ വലിയ പെരുനാളിലെ ഉയിരുള്ളവരാം സകലോർക്കും എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

single-img
19 December 2019

ഷെയിൻ നിഗം നായകനായ വലിയ പെരുനാളിലെ ഉയിരുള്ളവരാം സകലോർക്കും എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസസ് എന്ന ടാഗ് ലൈനോടെ വന്ന ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഡിസംബർ 20ന് പ്രദർശനത്തിനെത്തുന്നു ചിത്രം മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമിച്ചിരിക്കുന്നു. അൻവർ റഷീദ് ആണ് വലിയപെരുന്നാൽ അവതരിപ്പിക്കുന്നത്. ഒട്ടേറെ പുതുമകളും താരങ്ങളും ആയി പ്രേക്ഷകരിലേക്ക് എത്തുന്ന വലിയ പെരുന്നാൾ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡിമൽ ഡെന്നിസ് ആണ്.

റെക്സ് വിജയൻറെ സംഗീതത്തിൽ വരുന്ന വലിയ പെരുന്നാളിന്റെ ഗാന രചന അൻവർ അലിയും, സജു ശ്രീനിവാസനും, എസ് എ ജലീലും, കെ വി അബൂബക്കറും, ഡിമലും ആണ്. സിജു എസ് ബാവ ക്രീയേറ്റീവ് ഡയറക്ടറായ വലിയപെരുന്നാളിന്റെ എഡിറ്റർ വിവേക് ഹർഷനും, സംഘട്ടനങ്ങൾ മാഫിയ ശശിയുമാണ്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് അന്താരാഷ്ട്രതലത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുള്ള മുംബൈയിലെ കിങ്‌സ് യുണൈറ്റഡ് ആണ്.