യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു

single-img
19 December 2019

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച് പ്രമേയം പാസായി. വിശദമായ ചര്‍ച്ചയ്ക്കു ശേഷം ജനപ്രതിനിധി സഭയാണ് പ്രമേയം പാസാക്കിയത്. 175 നെതിരെ 225 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. അമേരിക്കന്‍ പ്രതിനിധിസഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.

അടുത്ത വര്‍ഷത്തെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടത്.

ട്രംപിനെതിരെ പാസാക്കിയ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ശിക്ഷ വിധിക്കാനാവൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയില്‍100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് വിചാരണയുണ്ട്. ഇതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം.